Kerala

ശാന്തിവനം സംരക്ഷണം: സമരസമിതിക്കു പിന്തുണയുമായി എന്‍ സി എച് ആര്‍ ഒ

എന്‍സിഎച് ആര്‍ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി,സെക്രട്ടറി എ എം ഷാനവാസ്, എറണാകുളം ജില്ലാ കമ്മിറ്റിയംഗം അബ്ദുള്‍ സലാം, മുഹമ്മദ് അസ് ലം എന്നിവരുടെ നേതൃത്വത്തില്‍ ശാന്തിവനത്തിലെത്തിലെ സമരപന്തലിലെത്തി സമരത്തിന് പിന്തുണയറിച്ചു

ശാന്തിവനം സംരക്ഷണം: സമരസമിതിക്കു പിന്തുണയുമായി എന്‍ സി എച് ആര്‍ ഒ
X

കൊച്ചി: കെ എസ് ഇ ബി തകര്‍ക്കാന്‍ ശ്രമിക്കുന്ന ശാന്തിവനം സംരക്ഷിക്കാന്‍ ഉടമയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് പിന്തുണയറിച്ച് എന്‍സിഎച് ആര്‍ ഒ രംഗത്ത്.എന്‍സിഎച് ആര്‍ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി,സെക്രട്ടറി എ എം ഷാനവാസ്, എറണാകുളം ജില്ലാ കമ്മിറ്റിയംഗം അബ്ദുള്‍ സലാം, മുഹമ്മദ് അസ് ലം എന്നിവരുടെ നേതൃത്വത്തില്‍ ശാന്തിവനത്തിലെ സമരപന്തലിലെത്തി.തുടര്‍ന്ന് സമരസമിതി നേതാക്കളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയും സമരത്തിന് എന്‍സിഎച് ആര്‍ ഒയുടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുമെന്നറിയിച്ചാണ് സംഘം മടങ്ങിയത്.മന്നം-ചെറായി വൈദ്യുതി ലൈന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പറവൂരിലെ ശാന്തിവനം തകര്‍ക്കാന്‍ കെ എസ് ഇ ബി ശ്രമം നടത്തുന്നത്. ഇതിനെതിരെ ശാന്തിവനം ഉടമയുടെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും സമരത്തിലാണ്.










ശാന്തിവനത്തെ സംരക്ഷിക്കുന്നതിനുള്ള ബദല്‍ സാധ്യതകള്‍ സര്‍ക്കാര്‍ പരിഗണിക്കണം.ശാന്തിവനത്തില്‍ നിലവില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും 110 കെ വി ലൈന്‍ ശാന്തിവനത്തിന്റെ ആവാസ വ്യവസ്ഥയില്‍ ഉണ്ടാക്കിയതും ഭാവിയില്‍ ഉണ്ടാക്കുന്നതുമായ ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണം. അവിടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും അല്ലാത്ത പക്ഷ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്നുമാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.

Next Story

RELATED STORIES

Share it