- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി ഒ ടി നസീറിനെ ആക്രമിച്ച കേസിലെ രണ്ടുപ്രതികള്‍ കീഴടങ്ങി
കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടുപ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. പ്രതിപ്പട്ടികയിലുള്ള കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്. ഇവര്‍ക്കാണ് നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. നേരത്തെ, കേസുമായി ബന്ധപ്പെട്ട് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ സഹായിയും സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫിസിലെ മുന്‍ സെക്രട്ടറിയുമായ രാജേഷ് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു
മേയ് 18ന് രാത്രി 8ന് തലശേരി കയ്യത്ത് റോഡില്‍ വച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടി പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ സിപിഎമ്മിന്ന് പങ്കുണ്ടെന്ന്നസീര്‍ മൊഴി നല്‍കിയിരുന്നു.എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സി ഒ ടി നസീര്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ സഹായിച്ചില്ലെന്ന് ആരോപിച്ചാണ് 2015ല്‍ നസീര്‍ പാര്‍ട്ടിയുമായി അകന്നത്.
RELATED STORIES
'ആര്‍എസ്എസിന്റെ പതാക കോണകം പോലെ', ഭാരതാംബയെന്ന് പറയുന്നത് ഏതോ...
11 Aug 2025 5:22 PM GMTവാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം; എട്ടുവയസുകാരനെ പുലി...
11 Aug 2025 4:31 PM GMTഅത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതല്ല; വീട് കത്തിയത് പടക്കം മൂലമെന്ന്,...
11 Aug 2025 3:56 PM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്കായി...
11 Aug 2025 3:20 PM GMTടി കെ മുത്തുക്കോയ തങ്ങള്‍ അന്തരിച്ചു
11 Aug 2025 3:02 PM GMTജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടില്‍ പോവാന്‍ ബൈക്ക്...
11 Aug 2025 1:58 PM GMT