Kerala

പോലിസ് സ്റ്റേഷനുകളും പരിസ്ഥിതി സൗഹൃദമാവുന്നു

പോലിസ് സ്റ്റേഷനുകളും പരിസ്ഥിതി സൗഹൃദമാവുന്നു
X

തിരുവനന്തപുരം: പോലിസ് വകുപ്പിന് കീഴില്‍ വരുന്ന ഓഫീസ് പരിസരങ്ങളിലും പോലിസ് സ്റ്റേഷന്‍ പരിസരങ്ങളിലും പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുതിനും എല്ലാ ഓഫീസുകളും പരിസ്ഥിതി സൗഹൃദമാക്കുതിനുമുളള നടപടിയായി. അത്തരത്തിലുളള അന്തരീക്ഷം പൊതുജനസൗഹൃദം വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.

ലഭ്യമായ സ്ഥലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി തദ്ദേശീയമായ ഫലവൃക്ഷങ്ങളും പൂമരങ്ങളും നട്ടുവളര്‍ത്തുതിന് നടപടി സ്വീകരിക്കണമെന്ന് എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും യൂനിറ്റ് മേധാവിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കി. പോലിസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, പരേഡ്, പരിശീലനങ്ങള്‍ എന്നിവയ്ക്ക് തടസ്സം വരാത്തരീതിയിലാവണം മരങ്ങള്‍ നടേണ്ടത്. അക്കേഷ്യ പോലെ പരിസ്ഥിതിക്കും മണ്ണിനുമിണങ്ങാത്ത മരങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it