- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെയ്‌നില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനമൊരുക്കി കേരളം ;168 വിദ്യാര്‍ഥികളെ കൊച്ചിയിലെത്തിച്ചു
80 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് രാത്രിയോടെ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയത്. ഇവര്‍ക്ക് സ്വദേശങ്ങളിലേക്കു മടങ്ങാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കും കാസര്‍കോഡിനും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കിയിരുന്നു.

കൊച്ചി: യുക്രെയ്‌നില്‍നിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാര്‍ഥികളെ കേരളത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയില്‍നിന്നു 168 മലയാളി വിദ്യാര്‍ഥികളെ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ രാത്രി 8.20നു കൊച്ചിയില്‍ എത്തിച്ചു. ഇതില്‍ 80 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളും ഉള്‍പ്പെടും. ഇവര്‍ക്ക് സ്വദേശങ്ങളിലേക്കു മടങ്ങാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കും കാസര്‍കോഡിനും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കിയിരുന്നു.ചാര്‍ട്ടേഡ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ വിദ്യാര്‍ഥികളെ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വിദ്യാര്‍ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോര്‍ക്ക റൂട്ട്‌സ് നിയോഗിച്ചിട്ടുണ്ട്. യുക്രെയ്‌നില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു പരമാവധി വേഗത്തില്‍ ഇവരെ കേരളത്തിലെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തിയത്. ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 26 മുതല്‍ രാജ്യത്തേക്കെത്തുന്ന മലയാളി വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൗജന്യമായാണു വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തിക്കുന്നത്.ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തുന്ന വിദ്യാര്‍ഥികളെ അവിടെനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.
യുക്രെയ്‌നില്‍ നിന്നു മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ കേരള ഹൗസുകളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കു വിശ്രമ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

യുക്രെയ്‌നിലുള്ള കുട്ടികളുമായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ മുഖേന നേരിട്ടു ബന്ധപ്പെടുകയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മന്ത്രി മാര്‍ക്കു പുറമെ ഹൈബി ഈഡന്‍ എംപി, എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രതീഷ്, നോര്‍ക്ക ഡപ്യൂട്ടി സെക്രട്ടറി (ഹോം ഓതന്റിഫിക്കേഷന്‍ ഓഫീസര്‍ ) ഡി വിമല്‍ കുമാര്‍ ,നോര്‍ക്ക സെന്‍ട്രല്‍ മാനേജര്‍ കെ ആര്‍ റജീഷ്,സിയാല്‍ ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ് ) സി ദിനേശ് കുമാര്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















