ഹൃദയ ശസ്ത്രക്രിയക്കായി കൊണ്ടുവന്ന കുരുന്നിനെതിരെ വര്‍ഗീയ വിഷം തുപ്പി ഫേസ് ബുക്ക് പോസ്റ്റ്; സംഘപരിവാര പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു
ബിനില്‍ സോമസുന്ദരം എന്നയാള്‍ക്കെതിരെയാണ് മത സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നിര്‍ദേശാനുസരണം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ ക്രൈം 860/19 യു/എസ്. 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിലേക്ക് ആംബൂലസില്‍ 15 ദിവസം മാത്രം പ്രായമുള്ള കുരുന്നിനെ കൊണ്ടു വന്ന സംഭവത്തില്‍ വര്‍ഗീയ വിഷം തുപ്പി ഫേസ് ബുക്കില്‍ പോസ്റ്റിട്ട സംഘപരിവാര പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു.ബിനില്‍ സോമസുന്ദരം എന്നയാള്‍ക്കെതിരെയാണ് മത സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നിര്‍ദേശാനുസരണം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ ക്രൈം 860/19 യു/എസ്. 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഹൃദയത്തിന് തകരാറുള്ള കുരുന്നിന്റെ ജീവനുമായി കടന്നു പോയ ആംബുലന്‍സിന് വഴിയൊരുക്കിയും സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പ്രചചരിപ്പിച്ചും കേരളമൊന്നാകെ കൈകോര്‍ത്തപ്പോഴായിരുന്നു വര്‍ഗീയ വിഷം തുപ്പി ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് 'കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ മിത്താഹ്' ദമ്പതികളുടേതാണ്. ചികില്‍സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ്‍' ഇങ്ങനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകനായ ബിനില്‍ സോമ സുന്ദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഹിന്ദുരാഷ്ട്രയുടെ സേവകനെന്ന് സ്വയം പരിചയപ്പെടുന്ന ഇയാളുടെ വര്‍ഗീയ പോസ്റ്റിനെ അനുകൂലിച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയിരുന്നു. പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്ത് ന്യായീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. എന്റെ എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്നായിരുന്നു ഇയാളുടെ പുതിയ പോസ്റ്റ്.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT