അറ്റകുറ്റപ്പണി: ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ 11 വരെ നിയന്ത്രണം
അറ്റകുറ്റപ്പണി നടക്കുന്നത് രാത്രിസമയങ്ങളിലായതിനാല്‍ പകല്‍ സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍ പരിധിയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 11 വരെ വിവിധ ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. അറ്റകുറ്റപ്പണി നടക്കുന്നത് രാത്രിസമയങ്ങളിലായതിനാല്‍ പകല്‍ സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ 6, 7, 9, 11 തിയ്യതികളിലും ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ 5,6,8,10 തിയ്യതികളിലും പൂര്‍ണമായി റദ്ദാക്കി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന എറണാകുളം- കൊല്ലം മെമു, കോട്ടയം വഴി പോവുന്ന എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവ ഇന്നും നാളെയും കായംകുളത്തു സര്‍വീസ് അവസാനിപ്പിക്കും.
ആലപ്പുഴ വഴി പോവുന്ന കൊല്ലം- എറണാകുളം മെമു, കൊല്ലം- കോട്ടയം പാസഞ്ചര്‍ എന്നിവ നാളെയും 5നും കായംകുളത്തു സര്‍വീസ് അവസാനിപ്പിക്കും. ഇന്ന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ട്രെയ്‌നുകള്‍: രാത്രി 8.30നു പുറപ്പെടേണ്ട തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് 9.30നും രാത്രി 10നു പുറപ്പെടേണ്ട തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് 11നുമായിരിക്കും സര്‍വീസ് ആരംഭിക്കുക. രാത്രി 9.20നു പുറപ്പെടേണ്ട കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് 10.20നു യാത്ര തുടങ്ങും. പാലക്കാട്- തിരുനെല്‍വേലി എക്‌സ്പ്രസിനു കായംകുളത്തിനും ശാസ്താംകോട്ടയ്ക്കുമിടയില്‍ 2 മണിക്കൂര്‍ 40 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.
ചെന്നൈ എഗ്‌മോര്‍- ഗുരുവായൂര്‍, പാലക്കാട്- തിരുനെല്‍വേലി, തിരുവനന്തപുരം- മധുര അമൃത, കൊല്ലം- ഹൈദരാബാദ്, ഹൈദരാബാദ്- കൊല്ലം സ്‌പെഷ്യല്‍, മംഗളുരൂ- തിരുവനന്തപുരം, കന്യാകുമാരി- ദിബ്രുഗഡ വിവേക്, കൊച്ചുവേളി- ലോക്മാന്യതിലക്, തിരുവനന്തപുരം- ഹസ്രത് നിസാമുദീന്‍, ഗംഗാനഗര്‍- കൊച്ചുവേളി, വെരാവല്‍- തിരുവനന്തപുരം, മുംബൈ സിഎസ്ടി- തിരുവനന്തപുരം ട്രെയ്‌നുകള്‍ക്ക് നാളെ മുതല്‍ 11 വരെ 15 മിനിറ്റ് മുതല്‍ 3 മണിക്കൂര്‍ വരെ ഈ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. അഞ്ചിന് വൈകീട്ട് 3ന് കൊല്ലം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട കൊല്ലം- ഹൈദരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ടര മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. രാത്രി 10ന് പുറപ്പെടേണ്ട തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ്സിന് രണ്ടുമണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT