Kerala

വനിതാ മതിലിനെ എതിര്‍ത്ത് സമസ്ത യുവജന വിഭാഗവും

വനിതാ മതിലിനെ എതിര്‍ത്ത് സമസ്ത യുവജന വിഭാഗവും
X

തിരുവനന്തപുരം: വനിതാ മതിലിന് എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന വിഭാഗവും രംഗത്ത്. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിലിറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. എപ്പോഴും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരേ ചിന്തിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നതെന്നും നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചതായി താന്‍ കരുതുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.


Next Story

RELATED STORIES

Share it