Kerala

നാലു വയസുള്ള കുട്ടിയെ മര്‍ദ്ദിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍

പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി നിഖിലി(30)നെയാണ് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്

നാലു വയസുള്ള കുട്ടിയെ മര്‍ദ്ദിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍
X

കൊച്ചി: നാലു വയസുള്ള കുട്ടിയെ മര്‍ദ്ദിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി നിഖിലി(30)നെയാണ് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പള്ളുരുത്തി സ്വദേശിയും എല്‍കെജി വിദ്യാര്‍ഥിയുമായ കുട്ടിയെ അക്ഷരങ്ങള്‍ എഴുതുവാന്‍ പഠിപ്പിക്കാനാണ് മാതാവ് പള്ളുരുത്തിയിലെ ട്യൂഷന്‍ സെന്ററില്‍ അയച്ചത്.

പറഞ്ഞാല്‍ അനുസരിക്കില്ലെന്ന് പറഞ്ഞാണ് ട്യൂഷന്‍ സെന്റര്‍ അധ്യാപകനായ നിഖില്‍ ചൂരല്‍ ഉപയോഗിച്ച് കുട്ടിയുടെ കാലില്‍ അടിച്ചതെന്ന് പോലിസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ കാലുപൊട്ടി ചോര പൊടിയുകയും ചെയ്തു. കൂടാതെ സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ് പ്രതി കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പോലിസ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരവും മറ്റ് ഐ.പി.സി സെക്ഷന്‍സ് പ്രകാരവും പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it