Kerala

അശ്ലീല വീഡിയോ വിവാദം: ഇ പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ വക്കീല്‍ നോട്ടീസ്

അവാസ്തവമായ പ്രസ്തവന ഇ പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

അശ്ലീല വീഡിയോ വിവാദം: ഇ പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ വക്കീല്‍ നോട്ടീസ്
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി നല്‍സരിച്ച ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടിയുമായി വി ഡി സതീശന്‍.ഇ പി ജയരാജന് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായരാണ് ഇ പി ജയരാജന് നോട്ടീസ് അയച്ചത്. അവാസ്തവമായ പ്രസ്തവന ഇ പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it