Kerala

ടാറ്റു കലാകാരന്‍ സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കെ ടാറ്റു ചെയ്യാനെത്തിയ തനിക്കെതിരെ സുജീഷ് ടാറ്റു സ്റ്റുഡിയോയില്‍ വെച്ച് ലൈംഗീകാതിക്രമം കാട്ടിയെന്നാണ് പരാതി

ടാറ്റു കലാകാരന്‍ സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും
X

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ പിടിയിലായ ടാറ്റു കലാകാരന്‍ സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും.കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കെ ടാറ്റു ചെയ്യാനെത്തിയ തനിക്കെതിരെ സുജീഷ് ടാറ്റു സ്റ്റുഡിയോയില്‍ വെച്ച് ലൈംഗീകാതിക്രമം കാട്ടിയെന്നാണ് പരാതി.

ഇതോടെ സുജീഷിനെതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. നേരത്തെ ആറു പേര്‍ സുജീഷിനെതിരെ പരാതി നല്‍കിയിരന്നു.സാമൂഹ്യമാധ്യമത്തിലൂടെയാണ് ആദ്യം ഇയാള്‍ക്കെതിരെ യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പോലിസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ പരാതി നല്‍കിയ യുവതികളുടെ മൊഴിയും പോലിസ് രേഖപ്പെടുത്തിയിരുന്നു.

മറ്റൊരു കേസില്‍ പ്രമുഖനായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതികള്‍ കഴിഞ്ഞദിവസം രംഗത്തു വരികയും ഇദ്ദേഹത്തിനെതിരെ പാലാരിവട്ടം പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.മേക്കപ്പ് സ്റ്റുഡിയോ ഉടമ കാക്കനാട് സ്വദേശി അനീസിനെതിരെയാണ് പോലിസ് കേസെടുത്തത്.കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരജുവിന് ഇ-മെയിലില്‍ പരാതി നല്‍കിയത്. യുവതികള്‍ ഒരാഴ്ച മുമ്പ് ഇയാള്‍ക്കെതിരെ 'മീടു' പോസ്റ്റ് ഇട്ടിരുന്നു.പോസ്റ്റ് വന്ന ദിവസം ഇയാള്‍ ദുബായിലേയ്ക്ക് കടന്നതായിട്ടാണ് സംശയിക്കുന്നുണ്ട്. ഇയാളുടെ മൊബൈല്‍ സിച്ച് ഓഫാണ്. പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

Next Story

RELATED STORIES

Share it