Kerala

ലൈംഗീക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ പോലിസില്‍ കീഴടങ്ങി

എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലാണ് അഭിഭാഷകനൊപ്പം എത്തിയ ശ്രീകാന്ത് കീഴടങ്ങിയത്.നേരത്തെ ശ്രീകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി അനുവദിച്ചിരുന്നു

ലൈംഗീക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ പോലിസില്‍ കീഴടങ്ങി
X

കൊച്ചി: യുവതിയുടെ ലൈംഗീക പീഡന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലിസില്‍ കീഴടങ്ങി.എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലാണ് അഭിഭാഷകനൊപ്പം എത്തിയ ശ്രീകാന്ത് കീഴടങ്ങിയത്.നേരത്തെ ശ്രീകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി അനുവദിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകാന്ത് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്.

ശ്രീകാന്തിന്റെ അറസ്റ്റു രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടും.യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ശ്രീകാന്തിനെതിരെ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതോടെ ഒളിവില്‍ പോകുകയായിരുന്നു.തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it