Kerala

ലോഡ്ജുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം: യുവതിയും സുഹൃത്തും പിടിയില്‍

ഫോര്‍ട്ട് കൊച്ചി സ്വദേശികളായ റിന്‍സീന(28),ഷാജഹാന്‍(25) എന്നിവരാണ് പോലീസ് പിടിയിലായത്.ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടിക്കടുത്ത് ലോഡ്ജും റെസ്‌റ്റോറന്റും നടത്തുന്ന കൊല്ലം സ്വദേശികളായ ഷാജഹാന്‍,നിഷാദ് എന്നിവരില്‍ നിന്നാണ് പ്രതികള്‍ പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്തത്

ലോഡ്ജുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം: യുവതിയും സുഹൃത്തും പിടിയില്‍
X

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണവും, തിരിച്ചറിയല്‍ രേഖയും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പോലിസ് പിടിയില്‍.ഫോര്‍ട്ട് കൊച്ചി സ്വദേശികളായ റിന്‍സീന(28),ഷാജഹാന്‍(25) എന്നിവരാണ് പോലീസ് പിടിയിലായത്.ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടിക്കടുത്ത് ലോഡ്ജും റെസ്‌റ്റോറന്റും നടത്തുന്ന കൊല്ലം സ്വദേശികളായ ഷാജഹാന്‍,നിഷാദ് എന്നിവരില്‍ നിന്നാണ് പ്രതികള്‍ പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്തത്.പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തന്ത്രപൂര്‍വം പ്രതികളെ അറസ്റ്റു ചെയ്തത്.

റിന്‍സീന പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. മുറിയൊഴിഞ്ഞു പോയതിനു ശേഷം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിലൂടെ തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും ഇതേ തുടര്‍ന്ന് പനയപ്പള്ളിയിലെ സ്വകാര്യ ആശുത്രിയില്‍ ചികില്‍സയിലാണെന്നും പറഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി.തുടര്‍ന്ന് പ്രതികളുടെ റൂമിലേക്ക് ഇവരെ തന്ത്രപൂര്‍വ്വം കയറ്റിയതിനു ശേഷം റിന്‍സീനയുടെ സുഹൃത്തായ ഷാജഹാന്‍ ഇവരെ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന 1,100 രൂപയും തിരിച്ചറിയല്‍ രേഖയും കൈക്കലാക്കുകയും ചെയ്തു.ഈ ദൃശ്യങ്ങള്‍ റിന്‍സീന തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി ഇവരെ പറഞ്ഞയക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിപ്രകാരം ഡിസിപി വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി എസിപിയും മട്ടാഞ്ചേരി പേലിസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാല ചികില്‍സയ്ക്ക് വരുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമയെയും സമാന രീതിയില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പരാതികള്‍ ലഭിച്ചാല്‍ കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it