Kerala

വിദ്യാര്‍ഥിനികളെ ലഹരി വസ്തുക്കള്‍ നല്‍കി പീഡിപ്പിക്കല്‍:രണ്ടു പേര്‍ പിടിയില്‍

തൃപ്പുണിത്തുറ സ്വദേശികളായ ജിത്തു(29),സോണി(25) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് പിടികൂടിയത്

വിദ്യാര്‍ഥിനികളെ ലഹരി വസ്തുക്കള്‍ നല്‍കി പീഡിപ്പിക്കല്‍:രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: വിദ്യാര്‍ഥിനികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കി പീഡിപ്പിക്കുന്ന സംഘത്തിലെ രണ്ടു പേര്‍ പോലിസ് പിടിയില്‍.തൃപ്പുണിത്തുറ സ്വദേശികളായ ജിത്തു(29),സോണി(25) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് പിടികൂടിയത്.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയാണ് സംഘം വലയിലാക്കുന്നത്.ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ് ബുക്കിലൂടെയും മറ്റും പരിചയപ്പെട്ടാണ് സംഘം വിദ്യാര്‍ഥിനികളെ വലയിലാക്കുന്നത്.

പ്രണയം നടിച്ച് വലയിലാക്കിയതിനു ശേഷം പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കി ലൈംഗീകമായി ഉപയോഗിക്കും.ലഹരിക്കടിമപ്പെടുന്ന പെണ്‍കുട്ടികള്‍ ഇതിനായി ഇവരെ സമീപിക്കും.ജിത്തുവും സോണിയും സഞ്ചരിച്ച വാഹനം ഈ മാസം 10ന് കലൂരിന് സമീപം അപകടം ഉണ്ടാക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ദേശാഭിമാനി ജംങ്ഷനു സമീപം വെച്ച് പിടികൂടി. ഈ സമയം കാറിലുണ്ടായിരുന്ന സ്‌കൂള്‍ യൂനിഫോമിലുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ കാറില്‍ നിന്നും ഇറങ്ങിയോടി.ഈ വിവരം നാട്ടുകാര്‍ പോലിസിനെ അറിയിച്ചിരുന്നു.

അപകടമുണ്ടാക്കിയ സമയം ജിത്തുവും സോണിയും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.പ്രതികള്‍ക്കെതിരെ 304,പോക്‌സോ,ജെ ജെ ആക്ട് എന്നിവ ചുമത്തി,കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.കൊച്ചി സിറ്റി ഡിസിപി,എസിപി എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം

Next Story

RELATED STORIES

Share it