Kerala

മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

സിപിഎം ഓഫിസിനു മുന്നിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം. ഈ സമയം സിപിഎം ഓഫിസിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിരുന്നു.വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് തമ്പടിച്ചിരുന്നു.ഇരു കൂട്ടരും പരസ്പരം ചേരിതിരിഞ്ഞ് നടത്തിയ മുദ്രാവാക്യം വിളി ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു
X

കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെയും യൂത്ത കോണ്‍ഗ്രസിന്റെയും കൊടികളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടുവെന്നാരോപിച്ചായിരുന്നു ഇന്ന് വൈകുന്നേരം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.സിപിഎം ഓഫിസിനു മുന്നിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം.

ഈ സമയം സിപിഎം ഓഫിസിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിരുന്നു.വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് തമ്പടിച്ചിരുന്നു.ഇരു കൂട്ടരും പരസ്പരം ചേരിതിരിഞ്ഞ് നടത്തിയ മുദ്രാവാക്യം വിളി ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഇവരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.തുടര്‍ന്ന് പോലിസ് ലാത്തി വീശി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും വിരട്ടിയോടിച്ചതോടെയാണ് അരമണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടായത്.തലയിലടക്കം പരിക്കേറ്റ പോലിസൂകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it