Kerala

സുദേഷ്‌കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍; അനില്‍കാന്ത് ക്രൈംബ്രാഞ്ച് മേധാവി

പോലിസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

സുദേഷ്‌കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍; അനില്‍കാന്ത് ക്രൈംബ്രാഞ്ച് മേധാവി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് തലപ്പത്ത് അഴിച്ചുപണി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി സുദേഷ്‌കുമാറിനെ വിജിലന്‍സ് ഡയറക്ടറായും വിജിലന്‍സ് മേധാവിയായിരുന്ന എസ് അനില്‍ കാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി കെഎഫ്‌സി സിഎംഡിയായി നിയമിച്ച ഒഴിവിലാണ് അനില്‍ കാന്തിന്റെ നിയമനം. പോലിസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it