Kerala

ജോസഫ് ഗ്രുപ്പുമായി ലയിച്ചതിന്റെ ഗുണം പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് കെ എം മാണി

കേരള കോണ്‍ഗ്രസ് ജോസഫു ഗ്രുപ്പുമായുള്ള പാര്‍ടി ലയനത്തിനു പൂര്‍ണമായും ഗുണം ലഭിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ കെ എം മാണി.എന്നാല്‍ ഗുണം കിട്ടിയിട്ടില്ലെന്നു പറയാന്‍ കഴിയില്ല. നൂറില്‍ 90 ശതമാനം ഗുണം കിട്ടിയിട്ടുണ്ട്- മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജോസഫ് ഗ്രുപ്പുമായി ലയിച്ചതിന്റെ ഗുണം പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് കെ എം മാണി
X

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫു ഗ്രുപ്പുമായുള്ള പാര്‍ടി ലയനത്തിനു പൂര്‍ണമായും ഗുണം ലഭിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ കെ എം മാണി.എന്നാല്‍ ഗുണം കിട്ടിയിട്ടില്ലെന്നു പറയാന്‍ കഴിയില്ല. നൂറില്‍ 90 ശതമാനം ഗുണം കിട്ടിയിട്ടുണ്ട് എന്നാല്‍ പൂര്‍ണമായും ഗുണം കിട്ടിയിട്ടില്ലെന്നും കെ എം മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചതില്‍ വലിയ ഗുണമുണ്ടായില്ലെന്ന് പി ജെ ജോസഫിന്റെ പരാര്‍ശം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കെ എം മാണി. പി ജെ ജോസഫ് പൊതുവായ ഒരു കാര്യം പറഞ്ഞന്നേയുള്ളു അല്ലാതെ അതില്‍ മറ്റു ദുരുദേശമൊന്നുമില്ലെന്നും കെ എം മാണി പറഞ്ഞു.ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മല്‍സരിക്കുമെന്ന സൂചനയുണ്ടല്ലോയെന്ന ചോദ്യത്തിന് കോട്ടയം സീറ്റി കേരള കോണ്‍ഗ്രസിനുള്ളതാണെന്ന് അദ്ദേഹം തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ് പിന്നെയെങ്ങനെയാണ് ഉമ്മന്‍ ചാണ്ടി അവിടെ മല്‍സരിക്കന്നതെന്നായിരുന്നു കെ എം മാണിയുടെ മറുപടി.കോട്ടയത്ത് മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന് നല്ല സ്ഥാനാര്‍ഥിയുണ്ട്.അത് സമയമാകുമ്പോള്‍ വെളിപ്പെടുത്തു. ഒട്ടേറെ പൊതുസമ്മതരായ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.അതു കൊണ്ടുതന്നെ പാര്‍ട്ടിക്കു പുറത്തുള്ളവരെ ആലോചിക്കേണ്ട കാര്യമില്ല. തങ്ങളുടെ മനസില്‍ ആരു മല്‍സരിക്കണമെന്നുണ്ട്. അത് തക്കസമയത്ത് പാര്‍ടി ആലോചിച്ച് ഊതിക്കാച്ചിയ പൊന്നുപോലെ തീരുമാനമെടുക്കും.ലോക് സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്നാണ് പാര്‍ടിയുടെ ആവശ്യം. കോട്ടയം സീറ്റിനൊപ്പം ജയസാധ്യതയുള്ള മറ്റൊരു സീറ്റുകൂടി പാര്‍ടിക്കു വേണമെന്നാണ് നിലപാടെന്നും കെ എം മാണി പറഞ്ഞു. രണ്ടാമത്തെ ഏതെങ്കിലും പൊട്ട സീറ്റ് ലഭിച്ചിട്ട് കാര്യമില്ല. ജയിക്കുന്ന സീറ്റ് തന്നെ വേണമെന്നും കെ എം മാണി പറഞ്ഞു.കൊച്ചിയില്‍ രാഹുല്‍ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ എന്തൊക്കെ ആവശ്യപെടണമെന്നകാര്യത്തില്‍ പാര്‍ടിയിലെ മറ്റു നേതാക്കളുമായി കൂടിആലോചിക്കുമെന്നും കെ എം മാണി പറഞ്ഞു.ജോസ് കെ മാണിയെ പാര്‍ടി ചെയര്‍മാനാക്കാനുള്ള ഗൂഢ നീക്കമാണ് മാണി ഗ്രൂപ്പ് നടത്തുന്നതെന്ന് ജോസഫി വിഭാഗം ആരോപിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അത്തരത്തിലൊരു നീക്കവുമില്ലെന്നും ഇക്കാര്യം മാധ്യമങ്ങള്‍ വെറുതെ പറയുന്നതാണെന്നുമായിരുന്നു കെ എം മാണിയുടെ മറുപടി

Next Story

RELATED STORIES

Share it