India

പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു

ഗുര്‍ലാല്‍ സിങ് ബുള്ളര്‍ (34) ആണ് മരിച്ചത്. ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ഗുര്‍ലാലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു
X

ചണ്ഡിഗഢ്: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. ഗുര്‍ലാല്‍ സിങ് ബുള്ളര്‍ (34) ആണ് മരിച്ചത്. ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ഗുര്‍ലാലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് ഫരീദ്‌കോട്ട് ജില്ലാ പ്രസിഡന്റാണ് ബുള്ളര്‍. അക്രമികള്‍ 12 തവണ ബുള്ളര്‍ക്ക് നേരേ വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ടുകള്‍. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it