വാട്‌സാപ്പിലുടെ ശല്യം ചെയ്ത യുവാവിനെ യുവതിയും സംഘവും തട്ടിക്കൊണ്ടുപോയി
ആശാരിയായ സായ്കുമാറിനെയാണ് ടെക്കി സംഘം പാഠം പടിപ്പിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തേക്കു യുവാവിനെ വിളിച്ചു വരുത്തുകയും സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
BY JSR1 Feb 2019 6:14 AM GMT

X
JSR1 Feb 2019 6:14 AM GMT
ഹൈദരാബാദ്: വാട്‌സാപ്പിലൂടെയുള്ള ശല്ല്യം സഹിക്കവയ്യാതായതോടെ ടെക്കി യുവതിയും സംഘവും യുവാവിനെ തട്ടിക്കൊണ്ടു പോയി. ആശാരിയായ സായ്കുമാറിനെയാണ് ടെക്കി സംഘം പാഠം പടിപ്പിച്ചത്. കൂട്ടുകാരി നിര്‍മിക്കുന്ന വീടു കാണാനെത്തിയപ്പോഴാണ് ആശാരിയായ സായ്കുമാര്‍ യുവതിയുടെ ഫോണ്‍നമ്പര്‍ സ്വന്തമാക്കിയത്. ശേഷം വാട്‌സാപ്പിലൂടെ നിരന്തരം ശല്ല്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി താക്കീതുനല്‍കാന്‍ യുവതി തീരുമാനിച്ചത്. ഇതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്കു യുവാവിനെ വിളിച്ചു വരുത്തുകയും സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. യുവതികളുടെ സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ കാര്യമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ തട്ടിക്കൊണ്ടു പോവല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലിസ് പറഞ്ഞു
Next Story
RELATED STORIES
പാകിസ്താനില് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTഫലസ്തീന് ബാലനെ ഇസ്രായേല് സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTതങ്ങളുടെ നാട്ടുകാരെ കൊന്നുതള്ളിയതിന് പ്രതികാരമായി ജോര്ജ് ഡബ്ല്യു...
25 May 2022 1:46 PM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMTടെക്സാസ് വെടിവയ്പ്: അമേരിക്കന് പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMTയുഎസ്സിലെ സ്കൂളില് വെടിവയ്പ്: 18 കുട്ടികളടക്കം 21 മരണം; അക്രമിയായ...
25 May 2022 1:16 AM GMT