India

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച യുവതിയെ തല്ലിക്കൊന്നു

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച യുവതിയെ തല്ലിക്കൊന്നു
X

പല്‍ഗര്‍: ഇക്കഴിഞ്ഞ 15നു മഹാരാഷ്ട്രയിലെ പല്‍ഗറില്‍ കൃഷിയിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച യുവതിയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു പവാര്‍(30) എന്ന യുവാവ് സമ്മതിച്ചതായി പോലിസ് പറഞ്ഞു.

കൃഷിയിടത്തിലേക്കു പോവുകയായിരുന്ന യുവതിയെ പവാര്‍ ലൈംഗിക ബന്ധത്തിനു ക്ഷണിക്കുകയായിരുന്നു. ഇതു നിരസിച്ച യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി. എന്നാല്‍ വിവരങ്ങളെല്ലാം ഭര്‍ത്താവിനോടു പറയുമെന്നും പരാതി നല്‍കുമെന്നുമായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവാവ് യുവതിയെ തല്ലിക്കൊന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടിടുകയുമായിരുന്നുവെന്നു പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it