India

കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ യുവതി മരിച്ചനിലയിൽ

30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു.

കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ യുവതി മരിച്ചനിലയിൽ
X

ഭോപാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ വസതിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. എംഎൽഎയുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് ഷാഹ്പുരയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാർ ഇവിടെ ഉണ്ടായിരുന്നില്ല.

ഗന്ധ്വാനി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഉമാങ് സിങ്കാർ. എഐസിസി സെക്രട്ടറിയുമാണ്. 2019-20 കാലയളവിൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയുമായിരുന്നു.

Next Story

RELATED STORIES

Share it