India

ഇന്ത്യയിലെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാൻ വാട്സാപ്പിന് അധികാരമില്ല: കേന്ദ്രം

ഡൽഹി ഹൈക്കോടതിയിലാണ് കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വാട്സാപ്പാണ് ഹരജി നൽകിയത്.

ഇന്ത്യയിലെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാൻ വാട്സാപ്പിന് അധികാരമില്ല: കേന്ദ്രം
X

ന്യൂഡൽഹി: വാട്സ്ആപ്പിനെതിരേ കടുത്ത നിലപാടെടുത്ത് കേന്ദ്രസർക്കാർ. ഇന്ത്യയിൽ ബിസിനസ് പ്ലേസ് ഇല്ലാത്ത കമ്പനിയെന്ന നിലയിൽ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാൻ കമ്പനിക്ക് അവകാശമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതിയിലാണ് കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വാട്സാപ്പാണ് ഹരജി നൽകിയത്. ഇന്ത്യൻ ഐടി നിയമം 2021ൽ പ്രദിപാദിച്ചിരിക്കുന്ന ട്രേസബിലിറ്റി ക്ലോസിനെതിരായാണ് കമ്പനി കോടതിയെ സമീപിച്ചത്.

രാജ്യത്ത് 50 ലക്ഷത്തിലേറെ ഉപഭോക്താക്കൾ നിർബന്ധമായും ഓരോ വിവരത്തിന്റെയും ഉറവിടം ആവശ്യമെങ്കിൽ സർക്കാർ ഏജൻസികളെ അറിയിക്കണം എന്നാണ് നിയമവ്യവസ്ഥത. ഇതിനെതിരായ കമ്പനിയുടെ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാജ്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വിദേശ കമ്പനിയെന്ന നിലയിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ കമ്പനിക്കാവില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം മുഖേനയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.


Next Story

RELATED STORIES

Share it