13 ബംഗാളി ടെലിവിഷന്‍ താരങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍
13 പേരും ഡല്‍ഹിയിലെത്തിയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ ബിജെപിയില്‍ ചേരുകയെന്നത് ജീവന് ഭീഷണിയുള്ള കാര്യമാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി പശ്ചിമബംഗാളില്‍നിന്നുള്ള 13 ടെലിവിഷന്‍ താരങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. 13 പേരും ഡല്‍ഹിയിലെത്തിയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ ബിജെപിയില്‍ ചേരുകയെന്നത് ജീവന് ഭീഷണിയുള്ള കാര്യമാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരെ ഭയപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ ഭീഷണിക്കൊന്നും വഴങ്ങാതെയാണ് താരങ്ങള്‍ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താരങ്ങളായ റിഷി കൗഷിക്, പര്‍ണോ മിത്ര, കാഞ്ചന മോയിത്ര, രൂപാഞ്ചന മിത്ര, ബിശ്വജിത് ഗാംഗുലി, ഡെബ് രഞ്ജന്‍ നാഗ്, അരീന്ദം ഹല്‍ദര്‍, മൗമിത ഗുപ്ത, അനീന്ദ്യ ബാനര്‍ജി, സൗരവ് ചക്രവര്‍ത്തി, രൂപാ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രബര്‍ത്തി എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.
താരങ്ങളായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും തൃണമൂലിന് വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചിരുന്നു. ഇതിനുളള മറുപടിയെന്നോണമാണ് കൂടുതല്‍ താരങ്ങള്‍ ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താരങ്ങളുടെ വരവ് പാര്‍ട്ടിക്ക് ബംഗാളില്‍ ശക്തിപകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബംഗാളി സിനിമാ മേഖലയില്‍നിന്നും മുമ്പ് പലരും തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. ശതാബ്ദി റോയ്, തപസ് പല്‍, സന്ധ്യ റോയ് എന്നിവരൊക്കെ പാര്‍ട്ടിയുടെ സിനിമാതാരങ്ങളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനോട് കനത്ത പോരാട്ടമാണ് ബിജെപി നടത്തിയത്. 22 സീറ്റ് തൃണമൂല്‍ നേടിയപ്പോള്‍ ബിജെപിക്ക് 18 സീറ്റാണ് ലഭിച്ചത്.
RELATED STORIES
പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTആദിവാസി ഊരുകള്‍ കാഴ്ച ബംഗ്ലാവുകളല്ല; പാസ് നടപടി പിന് വലിക്കണം:...
28 May 2022 9:39 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMT