India

വിജയ് ഉടന്‍ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളുമായി മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ നേതാക്കള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു, ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും

വിജയ് ഉടന്‍ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളുമായി മഹാബലിപുരത്ത് കൂടിക്കാഴ്ച
X

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് ഉടന്‍ കരൂരിലേക്കില്ല. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയില്‍ എത്തിക്കാനാണ് തീരുമാനം. അടുത്തയാഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചുകാണുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. ടിവികെ നേതാക്കള്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണ് സൂചന.

കരൂരില്‍ ടിവികെയ്ക്ക് ഹാള്‍ ലഭിച്ചില്ലെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. രണ്ട് ഓഡിറ്റോറിയത്തിന്റെ ഉടമകള്‍ വാക്ക് പറഞ്ഞതിനു ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മര്‍ദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു. കരൂര്‍ സന്ദര്‍ശനം വൈകുമെന്ന് വ്യക്തമായതോടെയാണ് ടിവികെയുടെ പുതിയ തീരുമാനം. ചെന്നൈയിലെ പരിപാടി പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ടിവികെയിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു. അതേസമയം വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കും. സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കുമെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 27നായിരുന്നു ടിവികെയുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. കരൂര്‍ ദുരന്തത്തില്‍ വിജയ് പ്രഖ്യാപിച്ച ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അകൗണ്ടിലൂടെ കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് ടിവികെ ധനസഹായം പ്രഖ്യാപിച്ചിരുന്നത്.

Next Story

RELATED STORIES

Share it