India

മനുഷ്യത്വം മരവിച്ചോ? പക്ഷാഘാതം ബാധിച്ച 80 കാരനെ കാറില്‍ പൂട്ടിയിട്ട് കുടുംബം താജ്മഹല്‍ കാണാന്‍ പോയി; അതീവ ഗുരുതര നിലയില്‍ വൃദ്ധന്‍ (വീഡിയോ)

മനുഷ്യത്വം മരവിച്ചോ? പക്ഷാഘാതം ബാധിച്ച 80 കാരനെ കാറില്‍ പൂട്ടിയിട്ട് കുടുംബം താജ്മഹല്‍ കാണാന്‍ പോയി; അതീവ ഗുരുതര നിലയില്‍ വൃദ്ധന്‍ (വീഡിയോ)
X

ന്യൂഡല്‍ഹി: 80 വയസ്സുള്ള പക്ഷാഘാതം ബാധിച്ച പിതാവിനെ കാറിനുള്ളില്‍ മണിക്കൂറുകളോളം പൂട്ടിയിട്ട് കുടുംബം. താജ്മഹല്‍ കാണാന്‍ മുംബൈയില്‍ നിന്നും വന്ന കുടുംബമാണ് വൃദ്ധനെ കാറിനുള്ളില്‍ പൂട്ടിയിട്ടത്. വൃദ്ധനെ സീറ്റുമായി ബന്ധിപ്പിച്ച് കെട്ടിയിട്ടാണ് കുടുംബം താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോയത്. മണിക്കൂറുകളോളം കാറില്‍ കിടന്ന വൃദ്ധന്റെ ആരോഗ്യനില ഒടുവില്‍ മോശമാവുകയായിരുന്നു.

ഡല്‍ഹിയിലെ കനത്ത ചൂടിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ശ്വാസം തടസ്സം നേരിട്ട വൃദ്ധന്റെ അവസ്ഥ കണ്ട് കാറിന് പുറത്തുള്ളവരാണ് ഒടുവില്‍ രക്ഷയ്‌ക്കെത്തിയത്.കാറിന്റെ ഗ്ലാസ്സുകള്‍ പൊട്ടിച്ചാണ് ഹരിയോം ടണ്ടലെ എന്ന വൃദ്ധനെ ജനങ്ങള്‍ രക്ഷിച്ചത്.


ചലനശേഷി കുറവായ വൃദ്ധന്റെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടിരുന്നു. ഉടന്‍ ടണ്ടലെയ്ക്ക് വെള്ളം നല്‍കി. പിന്നെ കെട്ടഴിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it