യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു
BY NSH7 May 2021 5:53 AM GMT
X
NSH7 May 2021 5:53 AM GMT
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന നാലാമത്തെ എംഎല്‍എയാണ് ബഹാദൂര്‍.
രമേഷ് ദിവാകര്‍ (ഔ രയ്യ), സുരേഷ് ശ്രീവാസ്തവ (ലഖ്നോ വെസ്റ്റ്), കേസര്‍ സിങ് ഗംഗ്വര് (നവാബ്ഗഞ്ച്) എന്നിവരാണ് ബഹാദൂരിന് നേരത്തെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിജെപി എംഎല്‍എമാര്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും. 1996 ല്‍ സലോണില്നിന്ന് ആദ്യമായി വിജയിച്ച ദാല്‍ ബഹാദൂര്‍ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT