കൊവിഡ്: യു.പിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍; സംസ്ഥാനത്തൊട്ടാകെ രാത്രികാല കര്‍ഫ്യൂ
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മുഖാവരണങ്ങള്‍ ധരിക്കുന്നത് ഉറപ്പാക്കാന്‍ യുപി ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ലഖ്നോ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള നഗരങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ സംസ്ഥനത്തൊട്ടാകെ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിന്റെ സമയത്ത് എല്ലാ വാരാന്ത്യ മാര്‍ക്കറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളും അടച്ചിടുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ അണുനശീകരണം നടത്തുകയും ചെയ്യും. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്ക് ഈ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല. അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മുഖാവരണങ്ങള്‍ ധരിക്കുന്നത് ഉറപ്പാക്കാന്‍ യുപി ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 1000 രൂപ പിഴയും രണ്ടാം തവണ 10,000 രൂപയും പിഴയും ശിക്ഷ നല്‍കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശോധനകള്‍ കര്‍ശനമാക്കാന്‍ പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ, ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ലഖ്നോ, പ്രയാഗ് രാജ്, വരാണസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഇതിനെ എതിര്‍ത്തുകൊണ്ട് ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ നല്കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ സ്റ്റേ.
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT