ഉന്നാവോ കേസ് യുപിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി; ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം
ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രിം കോടതി. ഇതുമായി ബന്ധപ്പെട്ടെ മുഴുവന്‍ കേസുകളും ല്ഖ്നോയില് നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്കു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി രൂപീകരിക്കും. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഏഴ് ദിവസത്തിനകവും വിചാരണാ നടപടികള്‍ 40 ദിവസത്തിനികവും പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുമായി സംസാരിച്ച് അവരെ ഡല്‍ഹിയിലേക്കു മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും കേന്ദ്രസേന സുരക്ഷ ല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ ഇരയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും. സിബിഐയുടെ സീനിയര്‍ ഉദ്യോഗസ്ഥനോട് ഇന്ന് ഉച്ചയ്ക്ക് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നു. കേസിന്റെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
അതേ സമയം, സംഭവത്തില്‍ ആരോപണ വിധേയനായ എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് വ്യാപകപ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയര്‍ന്നത്.
നേരത്തെ സെന്‍ഗാറിനെ സസ്പെന്‍ഡ് ചെയ്തതായി ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന കമ്മറ്റി അറിയിച്ചിരുന്നു. സംഭവത്തില്‍ സുപ്രിം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് എംഎല്‍എയെ പുറത്താക്കിയതായി ബിജെപി സംസ്ഥാനനേതൃത്വം അറിയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവ് സദറില്‍ നിന്നുള്ള എംഎല്‍എയാണ് സെന്‍ഗാര്‍.
ബിഎസ്പിയില് നിന്നു സമാജ് വാദി പാര്!ട്ടിയില് എത്തിയ സെന്‍ഗാര്‍ 2017 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയില്‍ എത്തുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ പോക്സോ വകുപ്പ് പ്രകാരം ജയിലിലാണ്. പെണ്‍കുട്ടിയുടെ സുരക്ഷക്കായി നിയമിച്ചിരുന്ന 9 പൊലിസുകാരില്‍ മൂന്നു പേരെ സര്‍ക്കാര്‍ സുരക്ഷയില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയിട്ടുണ്ട്.
RELATED STORIES
കേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMT