ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണു; മൂന്നുപേര്‍ക്ക് പരിക്ക്

ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഗുര്‍ഗാവ് ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ദൗലാതാബാദിന് സമീപമാണ് മേല്‍പ്പാലം തകര്‍ന്നത്. ഇവിടെ ജോലിചെയ്തിരുന്ന മൂന്ന് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്.
മേല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. അപകട സമയത്ത് എട്ടുപേര്‍ സ്ഥലത്തുണ്ടായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാലം തകരാനുണ്ടായ കാരണം വ്യക്തമല്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് മരണമൊന്നും സംഭവിച്ചിട്ടില്ല. അപകടസമയത്ത് ഇവിടെ പ്രവൃത്തികളൊന്നും നടന്നിരുന്നില്ല- എക്‌സ്പ്രസ് ഹൈവേയുടെ പ്രോജക്ട് ഡയറക്ടര്‍ നിര്‍മാന്‍ ജംബുല്‍ക്കര്‍ പറഞ്ഞു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT