India

ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റ്: മതിയായ തെളിവില്ല; നാലുപേര്‍ക്കെതിരേ ചുമത്തിയ യുഎപിഎ കോടതി ഒഴിവാക്കി

എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും മതിയായ തെളിവുകളില്ലെന്നും നിരീക്ഷിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രവീണ്‍ സിങ്, യുഎപിഎ ചുമത്തിയ അന്വേഷണസംഘത്തിന്റെ നടപടിയെ ചോദ്യംചെയ്യുകയായിരുന്നു.

ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റ്: മതിയായ തെളിവില്ല; നാലുപേര്‍ക്കെതിരേ ചുമത്തിയ യുഎപിഎ കോടതി ഒഴിവാക്കി
X

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധം സംശയിച്ച് അറസ്റ്റുചെയ്ത നാലുപേര്‍ക്കെതിരേ ചുമത്തിയ യുഎപിഎ കുറ്റം കോടതി ഒഴിവാക്കി. ജനുവരിയില്‍ ഖാജാ മൊയ്ദീന്‍, അബ്ദുല്‍ സമദ്, സയ്യിദ് അലി നവാസ്, ജാഫര്‍ അലി എന്നിവരെയാണ് ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്യുന്നത്. പിന്നീട് എന്‍ഐഎ ഏറ്റെടുത്ത കേസില്‍ ജൂലൈ ആറിനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും മതിയായ തെളിവുകളില്ലെന്നും നിരീക്ഷിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രവീണ്‍ സിങ്, യുഎപിഎ ചുമത്തിയ അന്വേഷണസംഘത്തിന്റെ നടപടിയെ ചോദ്യംചെയ്യുകയായിരുന്നു.

യുഎപിഎ കുറ്റം ചുമത്തുന്നതിന് മതിയായ തരത്തിലുള്ള എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ, ഇതുസംബന്ധിച്ച് പ്രതികളില്‍നിന്ന് എന്തെങ്കിലും വെളിപ്പെടുത്തല്‍ മൊഴികളോ ശ്രദ്ധേയമായ മെമ്മോകളോ ലഭിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. പ്രതികള്‍ക്കെതിരേ ഐപിസി വകുപ്പുപ്രകാരവും ആയുധനിയമത്തിലെ മറ്റ് വകുപ്പുകള്‍ പ്രകാരവുമുള്ള കുറ്റം ചുമത്തിയിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കോടതിയുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ എന്‍ഐഎ വക്താവിന് കഴിഞ്ഞില്ല. ഇതോടെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ ചമത്തിയ യുഎപിഎ കുറ്റം കോടതി ഒവിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ആഗസ്ത് 14 ലേക്ക് മാറ്റി.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28ന് തമിഴ്നാട് പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലും മൊയ്തീനെ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 10ന് ബംഗളൂരു പോലിസ് ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറി. 2019 ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ജയിലില്‍ ഹിന്ദു നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഖാജാ മൊയ്തീന് ഐഎസ്സുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് ജൂണ്‍ 23ന് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it