India

പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ഥികളായ പ്രകാശ് വിശാല്‍, അമന്‍പ്രീത് കൗര്‍ എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
X

തെലങ്കാന: ഹൈദരാബാദില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീണ് ഏവിയേഷന്‍ അക്കാദമിയിലെ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പരിശീലന പറക്കലിനിടെ ഹൈദരാബാദിലെ വിക്രാബാദിന് സമീപത്താണ് അപകടം. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ഥികളായ പ്രകാശ് വിശാല്‍, അമന്‍പ്രീത് കൗര്‍ എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദിലെ ബെഗംപെറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.






Next Story

RELATED STORIES

Share it