കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ സിര്‍ഹാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ നിസാര്‍ ദാറാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ മറ്റൊരു സായുധനെയും വധിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. ചക്കിസമദ് പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.
സായുധരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസിന്റെയും സുരക്ഷാ സേനയുടെയും സംയുക്തസംഘം പ്രദേശം വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്യുകയായിരുന്നു. സായുധര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് സുരക്ഷാസേന കടന്നുചെന്നതോടെ കനത്ത വെടിവയ്പ്പുണ്ടായി. സുരക്ഷാസേന തിരിച്ച് വെടിവച്ചതോടെ ശക്തമായ ഏറ്റുമുട്ടലാണുണ്ടായത്. നിരവധി സായുധര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു. പോലിസും സുരക്ഷാസേനയും സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ നേരിടാന്‍ രംഗത്തുണ്ട്. മുന്‍കരുതല്‍ നടപടികള്‍ക്കായി അനന്ത്‌നാഗിന്റെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.
RELATED STORIES
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTസി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: കണ്ണൂരിലെ വിദ്യാര്‍ഥിനിക്ക്...
17 Aug 2022 12:12 PM GMTസിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് ലീഗ് നേതാക്കളുടെ സെമിനാര്‍; കണ്ണൂര്‍...
16 Aug 2022 1:52 PM GMTഇരിട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
16 Aug 2022 12:55 AM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTഎസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
10 Aug 2022 1:46 PM GMT