വെടിയുതിര്‍ത്ത് വിവാഹാഘോഷം; രണ്ടുപേര്‍ അറസ്റ്റില്‍
BY BSR9 Oct 2019 5:02 AM GMT
X
BSR9 Oct 2019 5:02 AM GMT
ന്യൂഡല്‍ഹി: വിവാഹച്ചടങ്ങിനിടെ വെടിയുതിര്‍ത്ത് ആഘോഷിച്ച രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍(21), ഷവാജ് മാലിക്(18) എന്നിവരെയാണ് നാടന്‍തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തതിനു അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിനു കര്‍ദാംപുരിയില്‍ നടന്ന ശുഹൈബ് മാലികിന്റെ വിവാഹത്തിനിടെയാണു വെടിയുതിര്‍ത്തത്. ഇരുവര്‍ക്കുമെതിരേ ആയുധ നിരോധന നിയമത്തിലെ സെക്്ഷന്‍ 27, ഐപിസി 336 വകുപ്പുകള്‍ ചുമത്തി. സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ജ്യോതി നഗര്‍ പോലിസ് അന്വേഷണം നടത്തുകയും വിവാഹം പ്രതികളെ അതിവേഗം പിടികൂടുകയുമായിരുന്നു. നാടന്‍ തോക്ക് എവിടെനിന്നാണ് ലഭിച്ചത് എന്നതു സംബന്ധിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്.
Next Story
RELATED STORIES
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMT