India

രണ്ട് മണിക്കൂര്‍ റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ; അര്‍ണബ് ഗോസ്വാമിയെ കുരുക്കി സാക്ഷിമൊഴികള്‍

ദിവസവും രണ്ട് മണിക്കൂര്‍ വീതം റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ അധികം തരാമെന്ന് മറ്റൊരു സാക്ഷി പറഞ്ഞു

രണ്ട് മണിക്കൂര്‍ റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ; അര്‍ണബ് ഗോസ്വാമിയെ കുരുക്കി സാക്ഷിമൊഴികള്‍
X

മുംബൈ: ടിആര്‍പി റേറ്റിങ് വിവാദത്തില്‍ റിപബ്ലിക് ടിവിക്കെതിരായ കുരുക്കുകള്‍ മുറുകുന്നു. ടിആര്‍പി റേറ്റിങ് ഉയരാന്‍ റിപബ്ലിക് ടിവി കൃത്രിമം കാണിച്ചതിന് മുംബൈ പോലിസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കേസില്‍ അറസ്റ്റിലായ വിശാല്‍ ഭണ്ഡാരി റിപബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് സാക്ഷികള്‍ പോലിസിന് മൊഴി നല്‍കി.

ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളിലുള്ളവര്‍ക്കാണ് വിശാല്‍ റിപബ്ലിക് ടിവി കാണാന്‍ മാസാടിസ്ഥാനത്തില്‍ പണം വാഗ്ദാനം ചെയ്തത്. എല്ലാ ദിവസവും പ്രത്യേക സമയങ്ങളില്‍ റിപബ്ലിക് ടിവിയുടെ ചാനല്‍ വെക്കാനാണ് ഇവരോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ടിആര്‍പി റേറ്റിങില്‍ കൃത്രമം കാണിച്ചതിനുള്ള തെളിവുകളാണ് പോലിസ് ശേഖരിക്കുന്നത്.

വീട്ടില്‍ ബാര്‍ക് മീറ്റര്‍ വെക്കുന്നതിന് മാസം 483 രൂപ തനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്ന് മറ്റൊരു സാക്ഷിയും മൊഴി നല്‍കി. '2020 ജനുവരിയില്‍ വിശാല്‍ ഭണ്ഡാരിയും ദിനേഷ് വിശ്വകര്‍മയും എന്റെ വീട്ടില്‍ ടിആര്‍പി റീഡിങ് പരിശോധിക്കാന്‍ വരാറുണ്ടായിരുന്നു. അവരെന്നോട് അപ്പോഴെല്ലാം റിപബ്ലിക് ചാനല്‍ കാണാന്‍ പറഞ്ഞു. ഞാനത് ചെയ്യില്ലെന്നും എനിക്ക് ഇഷ്ടമല്ലെന്നും ഞാനവരോട് മറുപടി പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ദിവസവും രണ്ട് മണിക്കൂര്‍ വീതം റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ അധികം തരാമെന്ന് മറ്റൊരു സാക്ഷി പറഞ്ഞു. ഞാനത് സമ്മതിച്ചപ്പോള്‍ അവര്‍ എനിക്ക് പണം നല്‍കി. ഞാന്‍ റിപബ്ലിക് ടിവി കാണാറേ ഇല്ലായിരുന്നു. പക്ഷേ, അവരെനിക്ക് പണം വാഗ്ദാനം ചെയ്തതു മുതല്‍ ഞാന്‍ കാണാന്‍ തുടങ്ങിയെന്ന് സാക്ഷി പറഞ്ഞു.

റിപബ്ലിക് ടിവി കാണുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ വളരെ പെട്ടന്ന് ക്രമാതീതമായ വര്‍ധനയുണ്ടായപ്പോഴാണ് ടിആര്‍പി ഏജന്‍സി ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് പോലിസ് പറഞ്ഞു. ബാര്‍കിന് വേണ്ടി മീറ്ററുകള്‍ സ്ഥാപിച്ച ഹന്‍സ റിസര്‍ച്ച് എന്ന കമ്പനി മുംബൈ പോലിസില്‍ പരാതി നല്‍കിയിരുന്നു. എവിടെയെല്ലാമാണ് ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചതെന്ന ഡാറ്റ ചില മുന്‍ജീവനക്കാര്‍ ചോര്‍ത്തി വിറ്റെന്നാണ് ഹന്‍സ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it