India

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ആരോഗ്യമന്ത്രിയെ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കി

ആരോഗ്യ, ഐടി, സയന്‍സ് ആന്റ് ടെക്‌നോളജി, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിക്കുന്ന സുദീപ് റോയ് ബര്‍മനെയാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏറ്റെടുത്തു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ആരോഗ്യമന്ത്രിയെ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കി
X

അഗര്‍ത്തല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കി. ആരോഗ്യ, ഐടി, സയന്‍സ് ആന്റ് ടെക്‌നോളജി, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിക്കുന്ന സുദീപ് റോയ് ബര്‍മനെയാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏറ്റെടുത്തു.

ആരോഗ്യ കുടുംബക്ഷേമം, ഐടി, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും, സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചുമതല ഉപ മുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയും ഏറ്റെടുത്തുകൊണ്ട് ത്രിപുര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 2018 ഫെബ്രുവരിയിലാണ് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം സുദീപ് റോയ് ബിജെപിയില്‍ ചേര്‍ന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്ത ബിജെപി മികച്ച വകുപ്പിലാണ് അദ്ദേഹത്തെ മന്ത്രിയാക്കിയത്. എന്നാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രചാരണ പരിപാടികളില്‍നിന്ന് സുദീപ് റോയ് വിട്ടുനില്‍ക്കുകയായിരുന്നു. ഇതുകൂടാതെ അര്‍ഹതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യൂ എന്ന അദ്ദേഹത്തിന്റെ ആഹ്വാനവും ബിജെപിയെ വെട്ടിലാക്കിയിരുന്നു.

മന്ത്രിയായിരുന്നപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളായിരുന്നു സുദീപ് റോയ്. ഗര്‍ഭച്ഛിദ്രം നടക്കുന്നതായുള്ള റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സൗത്ത് ത്രിപുരയിലെ സര്‍ക്കാര്‍ ആശുപത്രി ലേബര്‍ റൂമില്‍ കയറിയത് ഏറെ വിവാദമായിരുന്നു. ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെയാണ് ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ലേബര്‍ റൂമിലേക്ക് പ്രവേശിച്ചത്.

Next Story

RELATED STORIES

Share it