India

ജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

ജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2025 ജൂലായ് ഒന്ന് മുതല്‍ നിരക്കുകളിലെ വര്‍ധനവ് പ്രാബല്യത്തില്‍ വരും. എസി ഇതര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വര്‍ധിപ്പിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വര്‍ധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും.

500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും സെക്കന്‍ഡ് ക്ലാസ് യാത്രക്കും നിരക്ക് വര്‍ധനവുണ്ടാകില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വര്‍ധിക്കും. പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ വര്‍ധനവുണ്ടാകില്ല. 2025 ജൂലായ് ഒന്നു മുതല്‍ ആരംഭിക്കുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാര്‍ നിര്‍ബന്ധമാത്തിയതെന്നാണ് വിശദീകരണം.

01-07-2025 മുതല്‍ തത്കാല്‍ സ്‌കീം പ്രകാരമുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്സൈറ്റ് വഴി ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂവെന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. 2025 ജൂലൈ 15 മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഘട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.






Next Story

RELATED STORIES

Share it