India

രാജ്യത്ത് ആകെ 93.51 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 1.36 ലക്ഷം, 24 മണിക്കൂറിനിടെ 41,322 രോഗികള്‍

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 41,452 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.

രാജ്യത്ത് ആകെ 93.51 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 1.36 ലക്ഷം, 24 മണിക്കൂറിനിടെ 41,322 രോഗികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,51,110 ആയി. ഒറ്റ ദിവസം 485 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,36,200 പേരാണ് വൈറസിന് കീഴടങ്ങി ഇതുവരെ മരണപ്പെട്ടത്. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 41,452 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 87,59,969 ആണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വൈറസ് കേസുകള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 89,025 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 16,72,627 പേരുടെ രോഗം ഭേദമായി.

ഒരുദിവസം മാത്രം 4,089 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ഇതുവരെ സംസ്ഥാനത്ത് 46,898 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 85 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കര്‍ണാടകയില്‍ 8,43,950 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 25,398 പേര്‍ ചികില്‍സയില്‍ തുടരുന്നു. 11,738 പേരാണ് ഇവിടെ ആകെ മരണപ്പെട്ടത്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് ഉയര്‍ന്ന നിലയിലാണ്. ഇപ്പോള്‍ ഇത് 93.68 ശതമാനമാണ്.

Next Story

RELATED STORIES

Share it