ജമ്മുകശ്മീര്‍: ജയ്‌ശെ മുഹമ്മദ് കമാന്‍ഡര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലിസ്
BY JSR27 July 2019 1:39 PM GMT
X
JSR27 July 2019 1:39 PM GMT
ഷോപിയാന്‍: ദക്ഷിണ കശ്മീരിലെ ജയ്‌ശെ മുഹമ്മദ് കമാന്‍ഡര്‍ മുന്നാ ലാഹോരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പോലിസ് അറിയിച്ചു. ഷോപിയാനില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ലാഹോരിയുടെ കൂടെയുള്ളയാളും കൊല്ലപ്പെട്ടുവെന്നും ഇരുവരില്‍ നിന്നും നിരവധി സ്‌ഫോടക വസ്തുക്കളും തോക്കുകളും കണ്ടെടുത്തുവെന്നും പോലിസ് അറിയിച്ചു.
പാക് സ്വദേശിയായ ലാഹോരി സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണത്തില്‍ വൈദഗ്ദ്യം നേടിയ വ്യക്തിയും നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തിയ വ്യക്തിയുമാണ്. മാര്‍ച്ച് 30നു ബനിഹാലിലും ജൂണ്‍ 17നു പുല്‍വാമയിലും സൈനിക വാഹനങ്ങള്‍ക്കു നേര ആക്രമണം നടത്തിയതിന്റെ ആസൂത്രകന്‍ ലാഹോരിയാണെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT