മയക്കുമരുന്ന് കേസ്: തെന്നിന്ത്യന്‍ താരങ്ങളായ റാണാ ദഗുബതി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് എന്‍സിബി നോട്ടീസ്

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ തെന്നിന്ത്യന്‍ താരങ്ങളായ റാണാ ദഗുബതി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നോട്ടീസ് അയച്ചു. ബാഹുബലി സിനിമയിലെ താരമാണ് റാണാ ദഗുബതി. സപ്തംബര്‍ എട്ടിന് ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണെന്ന് സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.
തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലും ഇവര്‍ക്കെതിരേആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൂവരോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡിയും ആവശ്യപ്പെട്ടു.
നാല് വര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസില്‍ സംവിധായകന്‍ പുരി ജഗന്നാഥിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായത്. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുതന്നെയുള്ള ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍, തനിഷ് എന്നിവര്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍നിന്ന് ആകെ 12 പേര്‍ക്ക് ഇഡി ചോദ്യംചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് അയച്ചതായാണ് റിപോര്‍ട്ടുകള്‍.
സപ്തംബര്‍ 2 ന് ഹാജരാവാനാണ് നിര്‍മാതാവ് ചാര്‍മി കൗറിനോട് ഇഡി ആവശ്യപ്പെട്ടത്. രാകുല്‍ പ്രീത് സിങ്ങിനോട് സപ്തംബര്‍ 6 ന് ഹാജരാവാനും റാണ ദഗുബതിയോടും രവി തേജയോടും യഥാക്രമം സപ്തംബര്‍ 8, സപ്തംബര്‍ 9 തിയ്യതികളില്‍ ഇഡിക്ക് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 13 ന് നവദീപും സപ്തംബര്‍ 15 ന് മുമൈത് ഖാനും സപ്തംബര്‍ 17 ന് തനിഷും ഇഡിക്ക് മുന്നില്‍ ഹാജരാവണം. മയക്കുമരുന്ന് കേസില്‍ 2017 ല്‍ 12 താരങ്ങളെയും സംവിധായകരെയും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യം ചെയ്തിരുന്നു.
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര് ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല് കൊലപ്പെടുത്തിവരില് ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല് വ്യോമാക്രമണം; ഗസയില് ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്ഡര് ...
7 Aug 2022 11:54 AM GMT