India

ഇന്ന് എന്റെ മകള്‍, നാളെ ഞാനുള്‍പ്പടെയുള്ളവര്‍; പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ല: ഐഷി ഘോഷിന്റെ മാതാപിതാക്കള്‍

നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവളോടൊപ്പം ഈ സമരത്തിലുണ്ട്. അവര്‍ക്കെല്ലാം പരിക്കേറ്റു. സമരത്തില്‍നിന്ന് പിന്‍മാറാന്‍ താന്‍ ഒരിക്കലും അവളോട് പറയില്ലെന്നാണ് ഐഷി ഘോഷിന്റെ മാതാവ് വ്യക്തമാക്കിയത്.

ഇന്ന് എന്റെ മകള്‍, നാളെ ഞാനുള്‍പ്പടെയുള്ളവര്‍; പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ല: ഐഷി ഘോഷിന്റെ മാതാപിതാക്കള്‍
X

ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ നടന്ന അക്രമത്തില്‍ പ്രതികരണവുമായി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ മാതാപിതാക്കള്‍. കാംപസിലെ സ്ഥിതിഗതികള്‍ ആശങ്കാകുലരാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലന്‍ രാജിവയ്ക്കണമെന്നും മകളോട് പ്രതിഷേധത്തില്‍നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഞങ്ങള്‍ പേടിച്ചിരിക്കുകയാണ്. ഇന്ന് എന്റെ മകളാണ് ആക്രമിക്കപ്പെട്ടതെന്നും നാളെ ഞാനുള്‍പ്പടെയുള്ളവരും ആക്രമിക്കപ്പെടാമെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം മകളുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും മകള്‍ക്ക് തലയിലടക്കം സാരമായി പരിക്കേറ്റെന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു ചിലരാണ് സംഭവത്തെക്കുറിച്ച് തന്നോട് വിശദീകരിച്ചതെന്നും അക്രമത്തിന്റെ വിവരമറിഞ്ഞ് ഭയന്നുപോയെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവളോടൊപ്പം ഈ സമരത്തിലുണ്ട്. അവര്‍ക്കെല്ലാം പരിക്കേറ്റു. സമരത്തില്‍നിന്ന് പിന്‍മാറാന്‍ താന്‍ ഒരിക്കലും അവളോട് പറയില്ലെന്നാണ് ഐഷി ഘോഷിന്റെ മാതാവ് വ്യക്തമാക്കിയത്. വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും അവരോട് സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.

ഇന്നലെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ജെഎന്‍യു ഹോസ്റ്റലില്‍ കയറി അക്രമണം നടത്തിയത്. അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സ്റ്റഡി ഓഫ് റീജ്യനല്‍ ഡവലപ്‌മെന്റിലെ അധ്യാപിക പ്രഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

Next Story

RELATED STORIES

Share it