India

അണ്ണാ ഡിഎംകെ ഇപ്പോള്‍ ജയലളിതയുടെ പാര്‍ട്ടിയല്ല, നരേന്ദ്രമോദിയുടെ അടിമ: അസദുദ്ദീന്‍ ഉവൈസി

എഐഎഡിഎംകെ ഇപ്പോള്‍ മാഡം ജയലളിതയുടെ പാര്‍ട്ടിയല്ല. ബിജെപിയില്‍നിന്നും എല്ലായ്‌പ്പോഴും അകന്നുനിന്നയാളാണ് ജയലളിത. നിര്‍ഭാഗ്യവശാല്‍ അണ്ണാ ഡിഎംകെ ഇപ്പോള്‍ നരേന്ദ്രമോദിയുടെ അടിമയായി മാറിയെന്നും ഉവൈസി കുറ്റപ്പെടുത്തി.

അണ്ണാ ഡിഎംകെ ഇപ്പോള്‍ ജയലളിതയുടെ പാര്‍ട്ടിയല്ല, നരേന്ദ്രമോദിയുടെ അടിമ: അസദുദ്ദീന്‍ ഉവൈസി
X

ചെന്നൈ: അണ്ണാ ഡിഎംകെ ഇപ്പോള്‍ ജയലളിതയുടെ പാര്‍ട്ടിയല്ലെന്നും നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയായി മാറിയിരിക്കുകയാണെന്നും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎഡിഎംകെ ഇപ്പോള്‍ മാഡം ജയലളിതയുടെ പാര്‍ട്ടിയല്ല. ബിജെപിയില്‍നിന്നും എല്ലായ്‌പ്പോഴും അകന്നുനിന്നയാളാണ് ജയലളിത.

നിര്‍ഭാഗ്യവശാല്‍ അണ്ണാ ഡിഎംകെ ഇപ്പോള്‍ നരേന്ദ്രമോദിയുടെ അടിമയായി മാറിയെന്നും ഉവൈസി കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് ഡിഎംകെയ്‌ക്കെതിരെയും ഉവൈസി ആക്രമണം അഴിച്ചുവിട്ടു. വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിലാണ് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മല്‍സരിക്കുന്നത്.

ബാബരി മസ്ജിദിനെ ബലി നല്‍കിയതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ശിവസേന മുഖ്യമന്ത്രി തമിഴ്‌നാട് നിയമസഭയില്‍ പറഞ്ഞത്. ഇന്ന് ശിവസേന പറഞ്ഞതിനോട് ഡിഎംകെ യോജിക്കുന്നുണ്ടോ? ദിനകരനും താനും ബിജെപിയുടെ ബി ടീമാണെന്ന് ആരോപിക്കുന്നു. എന്നാല്‍, ശിവസേനയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ ഇരിക്കുന്നത്. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 നും വോട്ടെണ്ണല്‍ മെയ് രണ്ടുനും നടക്കും.

Next Story

RELATED STORIES

Share it