തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ് മൂന്ന് വയസ്സുകാരന് മരിച്ചു
കൃഷി ആവശ്യത്തിനായി ചൊവ്വാഴ്ചയാണ് ഇവിടെ മൂന്ന് കുഴല്‍ക്കിണറുകള്‍ കുഴിച്ചത്.

ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ് മൂന്ന് വയസ്സുകാരന് മരിച്ചു. വിവിധ രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് 10 മണിക്കൂറോളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സമാന്തര കിണര്‍ ഉള്‍പ്പെടെ നിര്‍മിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
ഭിക്ഷാപതി, സേവന ദമ്പതികളുടെ മകന് സായിവര്‍ധനനാണ് മരിച്ചത്. അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുട്ടി പുതുതായി കുഴിച്ച കുഴല്‍ക്കിണറില്‍ വീണത്. കൃഷി ആവശ്യത്തിനായി ചൊവ്വാഴ്ചയാണ് ഇവിടെ മൂന്ന് കുഴല്‍ക്കിണറുകള്‍ കുഴിച്ചത്. എന്നാല്‍ മൂന്നെണ്ണത്തിലും വെള്ളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും ഇത് മൂടാനുള്ള നടപടികള്‍ ആരും സ്വീകരിച്ചിരുന്നുമില്ല. ഇന്നലെ വൈകുന്നേരമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം ഇതിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT