ബാലാകോട്ട് ആക്രമണത്തിനു തെളിവു ചോദിക്കുന്നവര്‍ പാകിസ്താനികളെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

ഗാന്ധിനഗര്‍: ഇന്ത്യന്‍ വ്യോമസേന ബാലകോട്ടില്‍ നടത്തിയ ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെടുന്നവര്‍ പാകിസ്താനികളും ദേശദ്രോഹികളുമാണെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗാന്ധിനഗറില്‍ ബിജെപി ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രൂപാണി. ഇന്ത്യന്‍ വ്യോമസേന ബാലാകോട്ട് നടത്തിയ ആക്രമണത്തിനു തെളിവു ചോദിക്കുന്നവര്‍ തികഞ്ഞ ദേശദ്രോഹികളും പാകിസ്താനികളും തന്നെയാണ്. വ്യോമസേനയെ സംശയിക്കുന്നവര്‍, പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളാണെങ്കിലും പാകിസ്താനികളായി തന്നെ പരിഗാണിക്കേണ്ടവരാണ്. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലാണ്- രൂപാണി പറഞ്ഞു. ഭീകരവാദത്തിനെതിരായ നീക്കത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നും മോദി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കേരളത്തില് ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില് ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്ണ്ണമായും കടല് ഭിത്തി നിര്മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്...
16 May 2022 5:25 PM GMTഗ്യാന്വാപി മസ്ജിദില് വിശ്വാസികള്ക്ക് നിയന്ത്രണമേര്പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്: ഉടമകള്ക്ക് സമ്മതമെങ്കില് കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMT