India

രാജ്യത്ത് മാറ്റങ്ങള്‍ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ഭരിക്കുന്നത് കൊണ്ട്; ബോളിവുഡ് നടി കാജോള്‍

എന്റെ ജീവിതത്തിലെ ആ കാലഘട്ടം പാഴായി പോകുന്നുമില്ല..

രാജ്യത്ത് മാറ്റങ്ങള്‍ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ഭരിക്കുന്നത് കൊണ്ട്; ബോളിവുഡ് നടി കാജോള്‍
X

ഡല്‍ഹി: ഇന്ത്യ പോലൊരു രാജ്യത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വളരെ പതുക്കെയാണെന്ന് ബോളിവുഡ് നടി കജോള്‍. അത്തരം മാറ്റങ്ങളില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും എന്നാല്‍ ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും കജോള്‍ പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കാജോളിന്റെ തുറന്നുപറച്ചില്‍. 'ഇന്ത്യയെ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യത്തില്‍ മുഴുകിയിരിക്കുകയാണ്. മാറ്റങ്ങള്‍ സംഭവിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നത്. എനിക്ക് ഇത് പറയുന്നതില്‍ വിഷമമുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് യഥാര്‍ഥ്യം.'- കജോള്‍ പറഞ്ഞു.സിനിമയില്‍നിന്ന് ഇടവേള എടുത്തതിനെക്കുറിച്ച് കജോള്‍ ഇങ്ങനെ പറഞ്ഞു: ഇടവേളയെടുക്കുക, തിരിച്ചുവരിക എന്ന വാക്കുകളുമായി എനിക്ക് യോജിക്കാന്‍ സാധിക്കില്ല. എല്ലാം ജീവിത്തിന്റെ ഭാഗമാണ്. സിനിമ ചെയ്യുന്നില്ല എന്നതിന്റെ അര്‍ഥം ഞാന്‍ വെറുതെ ഇരിക്കുന്നു എന്നല്ല. എന്റെ ജീവിതത്തിലെ ആ കാലഘട്ടം പാഴായി പോകുന്നുമില്ല.

രേവതി സംവിധാനം ചെയ്ത സലാം വെങ്കി, ലസ്റ്റ് സ്റ്റോറീസ് 2 എന്നിവയാണ് കജോളിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കജോള്‍ നായികയായി വേഷമിടുന്നു. പൃഥ്വിരാജ് സുകുമാരന്‍, ഇബ്രാഹീം അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






Next Story

RELATED STORIES

Share it