India

ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് 'അയോധ്യ മാര്‍ഗ്' എന്നാക്കി ഹിന്ദുസേന സ്റ്റിക്കര്‍ പതിച്ചു

ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് അയോധ്യ മാര്‍ഗ് എന്നാക്കി ഹിന്ദുസേന സ്റ്റിക്കര്‍ പതിച്ചു
X
ഡല്‍ഹി:ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദു സേന. ബാബര്‍ റോഡ് എന്ന ബോര്‍ഡിന് മുകളില്‍ അയോധ്യ മാര്‍ഗ് എന്ന സ്റ്റിക്കര്‍ സ്ഥാപിച്ചു. ബോര്‍ഡിന് മുകളിലെ സ്റ്റിക്കര്‍ പോലിസ് നീക്കം ചെയ്തു.മറ്റന്നാള്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാബര്‍ റോഡിന്റെ പേര് അയോധ്യ മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ഹിന്ദു സേന ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചത്. ന്യൂഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത എന്‍ഡിഎംസി ചെയര്‍മാന് നല്‍കിയ കത്തില്‍ പറയുന്നു.





Next Story

RELATED STORIES

Share it