പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം പോയി
യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

ഭോപ്പാല്‍: ബിജെപി എംപി പ്രജ്ഞാ സിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പത്തൊന്‍പതുകാരി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി. പ്രണയം ഉപേക്ഷിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കേരളാ സ്റ്റോറി കാണിച്ചത്. ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം. നഴ്‌സിങ് വിദ്യാര്‍ഥിനി അയല്‍വാസിയായ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രജ്ഞാ സിങ് ശ്രമിച്ചിരുന്നു. പ്രണയത്തില്‍ നിന്നും പിന്‍മാറുന്നതിനായാണ് പെണ്‍കുട്ടിയെ ഇവര്‍ ' കേരള സ്റ്റോറി' കാണിച്ചത്. സിനിമ കണ്ടു കഴിയുമ്പോള്‍ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറുമെന്ന് മാതാപിതാക്കളും പ്രജ്ഞാ സിങും വിശ്വസിച്ചു. എന്നാല്‍ മേയ് 30ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടി യൂസഫിനൊപ്പം പോവുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭോപ്പാലിലെ കമല നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വീട്ടുകാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT