India

സിബിഐ കേസ് പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി

ആലോക് വര്‍മയെ മാറ്റി എം നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിയ നടപടി ചോദ്യംചെയ്ത് കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായതിനാലാണ് പിന്‍മാറ്റം.

സിബിഐ കേസ് പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി
X

ന്യൂഡല്‍ഹി: സിബിഐ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍നിന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പിന്‍മാറി. ആലോക് വര്‍മയെ മാറ്റി എം നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിയ നടപടി ചോദ്യംചെയ്ത് കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായതിനാലാണ് പിന്‍മാറ്റം.

നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹരജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യംചെയ്ത് ആലോക് വര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കി ആലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രിംകോടതി വീണ്ടും നിയമിക്കുകയും ചെയ്തു. ഈ ഉത്തരവ് പുറപ്പെടുവിച്ച ശേഷം നടന്ന സെലക്ഷന്‍ സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ചീഫ് ജസ്റ്റിസ് എ കെ സിക്രിയെ പകരം അയക്കുകയായിരുന്നു. ഈ യോഗത്തിലാണ് ആലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് നാഗേശ്വര്‍ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് സംഘടനയ്ക്കുവേണ്ടി കോടതിയെ സമീപിച്ചത്. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം.

Next Story

RELATED STORIES

Share it