യുവതിയുമൊത്തുള്ള ചിത്രം പൂജാരി ഭര്‍ത്താവിനയച്ചു; ബന്ധുക്കള്‍ പൂജാരിയുടെ വീടാക്രമിച്ചു

യുവതിയുമൊത്തുള്ള ചിത്രം പൂജാരി ഭര്‍ത്താവിനയച്ചു; ബന്ധുക്കള്‍ പൂജാരിയുടെ വീടാക്രമിച്ചു

ബംഗ്ലൂരു: യുവതിയുമൊത്തുള്ള ചിത്രം ഭര്‍ത്താവിനയച്ചു കൊടുത്ത ക്ഷേത്ര പൂജാരിയുടെ വീടും കാറും യുവതിയുടെ ബന്ധുക്കള്‍ തീവച്ചു നശിപ്പിച്ചു. കര്‍ണാടകയിലെ രാംനഗറിലാണ് സംഭവം. കൗശല്യ എന്ന യുവതിയോടൊപ്പമുള്ള ചിത്രമാണ് ത്യാഗരാജെന്ന പൂജാരി യുവതിയുടെ ഭര്‍ത്താവിനയച്ചു കൊടുത്തത്. ചിത്രം പ്രചരിപ്പിക്കുമെന്നു പറഞ്ഞു യുവതിയെ ഭീഷണിപ്പെടുത്താന്‍ പൂജാരി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി ഇത് അവഗണിച്ചതോടെയാണ് ഭര്‍ത്താവിനു ചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഇതേ തുടര്‍ന്നു കൗശല്യയും ഭര്‍ത്താവ് ലോകേഷും ആത്മഹത്യാ ശ്രമം നടത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രോഷാകുലരായ യുവതിയുടെ ബന്ധുക്കള്‍ പൂജാരിയുടെ വീടിനും കാറിനും തീയിടുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലിസാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

RELATED STORIES

Share it
Top