India

തമിഴ് നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല: സ്റ്റാലിന്‍

രാജ്യത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്രത്തന്റെ പുതിയ വിദ്യാഭ്യാസ നയം. കേന്ദ്ര നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.എം.കെയുടെ നിയുക്ത എം.പി കനിമൊഴിയും പറഞ്ഞു.

തമിഴ് നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല: സ്റ്റാലിന്‍
X

ചെന്നൈ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നയത്തിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി ഡിഎംകെ. സ്‌കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഏത് വിധേനയും എതിര്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു.

'തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല. തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്യമാണ്. എംപിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയമുയര്‍ത്തിക്കൊണ്ടുവരണം', സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്രത്തന്റെ പുതിയ വിദ്യാഭ്യാസ നയം. കേന്ദ്ര നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.എം.കെയുടെ നിയുക്ത എം.പി കനിമൊഴിയും പറഞ്ഞു.

ഒരുഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താല്‍പര്യമുള്ളവര്‍ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഏത് ഭാഷ വേണമെങ്കിലും പഠിക്കട്ടെ എന്ന് വിഷയത്തോട് പ്രതികരിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നിലപാട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it