തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് നടന്‍ മാരന്‍ (48) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹത്തെ രണ്ടുദിവസം മുമ്പാണ് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിജയ് നായകനായ ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളില്‍ സപ്പോര്‍ട്ടിങ് റോളുകളിലൂടെയാണ് മാരന്‍ ശ്രദ്ധനേടുന്നത്. ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ്.
ബോസ് എങ്കിര ഭാസ്‌കരന്‍, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കെജിഎഫ് ചാപ്റ്റര്‍ 1 തുടങ്ങിയവയാണ് മാരന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഹാസ്യകഥാപാത്രങ്ങള്‍ക്ക് പുറമേ വില്ലന്‍ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മികച്ച അഭിനയത്തിലൂടെ അദ്ദേഹം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. കഴിഞ്ഞ ദിവസങ്ങളിലായി തമിഴ് സിനിമാരംഗത്തെ നിരവധി പ്രമുഖരെയാണ് കൊവിഡ് കവര്‍ന്നെടുത്തത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT