സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പോലിസ് സുരക്ഷ: ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു പോലിസ് സംരക്ഷണം നല്‍കണമെന്നും ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനു നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച കോടതി, മറ്റു പൗരന്‍മാരുടെ ചെലവില്‍ ഡോക്ടര്‍മാര്‍ക്ക് പോലിസ് സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ല എന്നും വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ സംരക്ഷണം പ്രധാനമാണ്. വിഷയം പരിശോധിക്കും. ഡോക്ടര്‍മാര്‍ക്കു സുരക്ഷ നല്‍കുന്നതിന് കോടതി എതിരല്ല. എന്നാല്‍ പശ്ചിമബംഗാളിലടക്കം ഡോക്ടര്‍മാര്‍ പണിമുടക്ക് പിന്‍വലിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഹരജി പരിഗണിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്യേണ്ടതില്ല. ഇത് സംബന്ധിച്ച ഹരജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
RELATED STORIES
ഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMT